തിരുവനന്തപുരം: തമി‌‌ഴ്‌നാട്ടിൽ ജോലിക്ക് പോയ പൂന്തുറ സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ വി.എസ്. ശിവകുമാർ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തി. ശ്രീപെരുമ്പത്തൂരിൽ താത്കാലിക ജോലിക്കുപോയ അരുൺ ഡോൺബോസ്‌കോ, സന്തോഷ് അൽഫോൺസ്, ആന്റണി ഫെബിയാൻ, ഡാനിയേൽ ഡെൽവൻ, അലക്‌സാണ്ടർ ആൽബർട്ട്, മഹേഷ് സെൽവദാസൻ എന്നിവരാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് നാട്ടിലെത്താൻ കഴിയാതെ വിഷമിച്ചത്. കൈയിലുണ്ടായിരുന്ന പണവും തീർന്നതോടെ ദുരിതത്തിലായ ഇവ‌ർ എം.എൽ.എയുടെ ഇടപെടലോടെ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.