arrack

വട്ടിയൂർക്കാവ്: ഒഴിഞ്ഞ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാറ്റുചാരായം വട്ടിയൂർക്കാവ് സി.ഐ എ.എസ്. ശാന്തകുമാറും സംഘവും ചേർന്ന് പിടികൂടി. ചാരായം വാറ്റിയ സംഘം രക്ഷപ്പെട്ടു. കാച്ചാണി നെട്ടയം ആശ്രമം റോഡിൽ ശ്രീ ശാരദാദേവിപുരം സ്വദേശിയുടെ പേരിലുള്ള നെട്ടയം ഇടത്തറയിലെ കാടുപിടിച്ച പുരയിടത്തിൽ നിന്നാണ് ചാരായം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.