പാറശാല: കാർഷിക സ്വയംപര്യാപ്തതയും സ്വയംതൊഴിലും വളർത്തുകയെന്ന ലക്ഷ്യത്തോടെ കാരോട് ശ്രീകൃഷണവിലാസം ഗ്രന്ഥശാലയുടെ കാർഷിക പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ലഭ്യമായ സ്ഥലത്ത് സ്വന്തമായി പച്ചമുളക് കൃഷിക്കുള്ള സഹായമാണ് നൽകുന്നത്. കാരോട് സരസ്വതി കോളേജ് ഒഫ് നഴ്സിംഗ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു.ഡോ.എസ്.കെ.അജയകുമാർ,കാരോട് അഗ്രികൾചറൽ ആഫീസർ ബിനു,താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർമാരായ ആർ.വി.അജയഘോഷ്,ഗോപകുമാർ, എം.എ.എസ്.സി ചെങ്കൽ കൺവീനർ വിജയകുമാർ,കാരോട് പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.ടി.സെൽവരാജ്, ഡി.സതീഷ്ചന്ദ്രൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.