തിരുവനന്തപുരം: ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള വഴി തെളിഞ്ഞു. പ്രത്യേക ട്രെയിൻ സർവീസിന് റെയിൽവേ സമ്മതം അറിയിച്ചു. ബാക്കി കാര്യങ്ങൾ ഒരുക്കേണ്ടത് ഡൽഹി സർക്കാരാണ്.
വിദ്യാർത്ഥികൾക്കൊപ്പം ഗർഭിണികൾ അടക്കമുള്ള മലയാളി നഴ്സുമാരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതു സംബന്ധിച്ച് ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുമായി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സഞ്ജയ് ഗാർഗ് ചർച്ച നടത്തി.
ജോലി നഷ്ടപ്പെട്ട് മൂന്ന് ഗർഭിണികളടക്കം 30 മലയാളി നഴ്സുമാർ ഡൽഹിയിൽ ദുരിതമനുഭവിച്ചാണ് കഴിയുന്നത്. മുഖ്യ പരിഗണന വിദ്യാർത്ഥികൾക്കാണെങ്കിലും പ്രത്യേക ട്രെയിനിൽ അധിക കോച്ചുകൾ ഘടിപ്പിച്ച് നഴ്സുമാരെയും നാട്ടിലെത്തിക്കാനാണ് ശ്രമം