sammer-rain

തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ വൈകിട്ട് തകർത്തുപെയ്‌ത വേനൽ മഴയിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗത തടസമുണ്ടായി. വൈകിട്ട് ആറരയോടെ പെയ്‌തു തുടങ്ങിയ മഴ ഒരുമണിക്കൂറോളം നീണ്ടു. മണക്കാട്, മുട്ടത്തറ, ശ്രീവരാഹം, ചാക്ക തുടങ്ങിയ സ്ഥലങ്ങളിലെ 80ഓളം വീടുകളിലാണ് വെള്ളം കയറിയത്. മുട്ടോളം വെള്ളം കയറിയതിനാൽ പലരും ഫയർഫോഴ്‌സിന്റെ സഹായം തേടി. ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തതും സുഗമായി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായത്.