world-wi

വാഷിംഗ്ടൺ: ലോകത്ത് 212 രാജ്യങ്ങളിലായി കൊവിഡിൽ മരിച്ചത് 2.83 ലക്ഷം പേർ. 41.77 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 14.87 ലക്ഷം പേർ രോഗമുക്തരായി. 24.05 ലക്ഷം പേർ ചികിത്സയിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം. 80,757 പേർ മരിച്ചു. യു.കെ 31,855, ഇറ്റലി 30,560, സ്‌പെയിൻ 26,621, ഫ്രാൻസ് 26,380 എന്നിങ്ങനെയാണ് കൊവിഡ് കൂടുതൽ ബാധിച്ച പ്രധാന രാജ്യങ്ങളിലെ മരണനിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ ലോകത്ത് കൊവിഡിൽ മരിച്ചത് 3,463 പേരാണ്. ഇന്നലെ മാത്രം 78,847 പേർക്കാണ് രോഗം ബാധിച്ചത്. അമേരിക്കയിൽ ഇന്നലെ മരണനിരക്കിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിൽ 19,451 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 720 പേരാണ് മരിച്ചത്.

കുറച്ച് ദിവസങ്ങൾക്കുശേഷമാണ് രോഗനിരക്കും മരണ നിരക്കും ചെറിയരീതിയിൽ കുറഞ്ഞത്. ബ്രസീലിൽ ഇന്നലെ മാത്രം 467 പേർ മരിച്ചു. ഇതോടെ ആകെ മരണം 11,123 ആയി. ഇക്വഡോറിൽ 410, യു.കെയിൽ 268, മെക്സിക്കോയിൽ 193, കാനഡയിൽ 177, ഇറ്റലിയിൽ 165, സ്‌പെയിനിൽ 143, ഇന്ത്യയിൽ 111 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണം.

യു.എ.ഇയിൽ ഇന്നലെ 13 പേരാണ് മരിച്ചത്. ആകെ മരണം 198 ആയി. രോഗികൾ 18,198. ഖത്തറിൽ ഇന്നലെ ഒരു മരണം മാത്രം.ആകെ മരണം 14, രോഗികൾ 22,520. സൗദിയിൽ ഇന്നലെ ഏഴുപേർകൂടി മരിച്ചു. ആകെ മരണം 246, രോഗികൾ 39,048. കുവൈറ്റിൽ 24 മണിക്കൂറിൽ ഒൻപത് മരണം. 58 പേരാണ് ഇവിടെ മരിച്ചത്. 8,688 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനിലും ഒമാനിലും ഇന്നലെ മരണമൊന്നുമുണ്ടായില്ല.