ദുബായ്: സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂർ മരുത സ്വദേശി സുദേവൻ ദാമോദരനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു. ന്യുമോണിയയെ തുടർന്ന് ദമാം അൽ മനാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുദേവന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം പത്തായി.