കിളിമാനൂർ:ലോക്ക് ഡൗണിന്റെ മറവിൽ ജനവാസ കേന്ദ്രങ്ങളിൽ കോഴി മാലിന്യം അടക്കമുള്ളവ തള്ളുന്നതായി പരാതി.പോങ്ങനാട് - മടവൂർ റോഡിൽ തുമ്പോട് കവലക്ക് സമീപത്ത് കണ്ടെത്തിയ 31 പ്ളാസ്റ്റിക് ചാക്കുകളിലാക്കിയ മാലിന്യം നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് മറവു ചെയ്‌തു.കിളിമാനൂർ പഞ്ചായത്തിലെ പഴയ ചന്ത കവലയിൽ നിന്നു 15 ചാക്കും മുളയ്ക്കലത്തു കാവ് എ.കെ.ആർ ക്രഷറിന് സമീപം ഇരുളുപച്ചയിൽ ഷാനവാസിന്റെ പുരയിടത്തിൽ നിന്നു 30 ചാക്ക് മാലിന്യവും കണ്ടെത്തി.ഇതിനൊപ്പം ഫാമിലെ മാലിന്യവുമുണ്ടായിരുന്നെന്നും അടുത്തടുത്ത ദിവസങ്ങളിലായി ഇത് പതിവാണെന്നും നാട്ടുകാർ പറയുന്നു.