ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വെ മേയ് 15-ന് സ്പെഷ്യൽ ട്രെയിൻ ഓടിക്കും. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ലോക്ക് ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കാനാണ് സർക്കാർ തീരുമാനം.
ഇതിൽ കേരളത്തിലേക്കുള്ള ട്രെയിൻ പതിനഞ്ചിന് ഡൽഹിയിൽ നിന്ന് പുറപ്പെടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് രൂപരേഖ നല്‍കി. സംസ്ഥാനങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ ഒരോ ട്രെയിനിലും ഉള്‍പ്പെടുത്തേണ്ട യാത്രക്കരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളിലേക്ക് റെയിൽവെയും കേന്ദ്രസർക്കാരും കടക്കും.