iftar-

ബഹ്റൈൻ: സുരക്ഷാ മുൻകരുതലുകളില്ലാതെ ഇഫ്താറിന് ഒരുമിച്ചുകൂടിയ ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതേതുടർന്ന് ബന്ധുജനങ്ങൾക്കിടയിലും സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കൊവിഡ് പോസിറ്റിവ് ആയ കുടുംബത്തിലെ ഒരാളിൽനിന്നാണ് മറ്റുള്ളവരിലേക്ക് രോഗപ്പകർച്ചയുണ്ടായത്. മാതാപിതാക്കൾ, സഹോദരങ്ങൾ, സഹോദരിമാർ, ചെറിയ കുട്ടികൾ എന്നിവർക്കടക്കമാണ് രോഗബാധയുണ്ടായത്

വീടുകളിൽനിന്ന് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിൽ വീഴ്ചവരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്റൈനിൽ 82 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 10 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.