ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിൻ സർവീസ് വീതം നടത്താൻ തീരുമാനമായി. ആദ്യയാത്ര മറ്റന്നാള്‍ തുടങ്ങും. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുളള ട്രെയിനിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകള്‍ ഉണ്ടാകും. ഇന്ന് വൈകിട്ട് നാലിനാണ് ബുക്കിംഗ് തുടങ്ങുക.
അതേസമയം ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്കായുളള ശ്രമിക് ട്രെയിന്‍ 15ന് പുറപ്പെടും. കേരളത്തില്‍ എവിടേക്കാണ് സര്‍വീസ് എന്ന് തീരുമാനിച്ചിട്ടില്ല. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാകും മുന്‍ഗണന. സംസ്ഥാനം ഇതിന് അനുമതി നൽകിയ ശേഷം മുൻഗണന ക്രമം അനുസരിച്ചുള്ള പട്ടിക തയാറാക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.