പാറശാല: പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി.ഡാലുമുഖം ബിന്ദുനിവാസിൽ സുരേഷ്- ബിന്ദു ദമ്പതികളുടെ മകൾ ആര്യാദേവിയാണ് (17) മരിച്ചത്. വീടിന് സമീപത്തെ കുളിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളറട പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി തിരുവനന്തപുരം മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടു വളപ്പിൽ സംസ്‌കരിച്ചു. സഹോദരങ്ങൾ. ശംഭുജി, ശിവകാമി.