siva
ശിവപാലൻ

പാറശാല: വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കൊറ്റാമം കണ്ണൻകുഴി ശിവശ്രീയിൽ പരേതനായ വേലായുധപ്പണിക്കരുടെ മകൻ ശിവപാലനാണ് (റിട്ട.കെ.എസ്.ആർ.ടിസി, ചാർജ്മാൻ- 67) മരിച്ചത്. ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. വീട്ടിന് സമീപത്തെ പപ്പായ മരത്തിൽ നിന്നും തോട്ട ഉപയോഗിച്ച് കായ് പറിക്കുന്നതിനിടെയാണ് അപകടം.തുടർന്ന് ബന്ധുക്കൾ നെയ്യാറ്റിൻകര ജന.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഭാര്യ: ശ്രീകുമാരി മകൾ: ആദർശ് (അബുദാബി), പഞ്ചമി ലക്ഷ്മി, മരുമകൻ: സൂരജ് (അബുദാബി) ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.