isolation

ന്യൂഡൽഹി: കൊവിഡ് രോഗലക്ഷണങ്ങൾ നേരിയ തോതിൽ ഉള്ളവർക്കും ലക്ഷണങ്ങൾ പുറത്തു കാണാത്തവർക്കും ഹോം ഐസൊലേഷനിൽ കഴിയാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. ഐസൊലേഷൻ അവസാനിച്ചാൽ പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. ഹോം ഐസൊലേഷന് പോകാൻ അനുവദനീയ സ്ഥിതിയാണെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം.

വീട്ടിൽ മുഴുവൻ സമയ സഹായി വേണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആശുപത്രിയുമായി നിരന്തര ആശയവിനിമയം സാദ്ധ്യമാകണം. സഹായി പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കണം. ആരോഗ്യസേതു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. നിർദേശങ്ങൾ പാലിക്കാമെന്ന് എഴുതി നൽകണം. ശ്വാസതടസം, ശരീരവേദന, ചുണ്ടിലും മുഖത്തും നിറം മാറ്റം തുടങ്ങി ശാരീരികമോ, മാനസികമോ ആയ അസ്വസ്ഥതകളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറത്തിറക്കിയ മാർഗരേഖ പരിഷ്ക്കരിച്ച് പുറത്തിറക്കിയതിലാണ് പുതിയ നിർദേശങ്ങൾ.