beach

കാലിഫോണിയ: വടക്കൻ കാലിഫോണിയയിൽ ബീച്ചിൽ സർഫിംഗിനിറങ്ങിയ 26 കാരൻ സ്രാവിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മാൻറെസ സ്റ്റേറ്റ് ബീച്ചിലാണ് സംഭവം. തീരത്ത് നിന്നും കടലിൽ 100 യാർഡ് ചുറ്റളവിനുള്ളിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. യുവാവ് തൽക്ഷണം മരിച്ചു. അതേസമയം, ആക്രമിച്ചത് ഏത് തരം സ്രാവാണെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് ബീച്ചിന്റെ ഒരു ഭാഗം താത്കാലികമായി അടച്ചിരിക്കുകയാണ്.