ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ പരിചരിക്കാനായി പി.പി.ഇ കിറ്റ് ഉപേക്ഷിച്ച ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ സീനിയർ റസിഡന്റ് ഡോക്ടർ സഹീദ് അബ്ദുൾ മജീദിനോട് ക്വാന്റൈനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലായ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടയിലാണ് ഡോക്ടർക്ക് ഫേസ് ഷീൽഡ് മാറ്റേണ്ടി വന്നത്.
ഇൗമാസം 8 ന് രാവിലെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട രോഗിയെ പരിചരിക്കുന്നതിനിടെ അരണ്ട വെളിച്ചത്തിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ പി.പി.ഇ കിറ്റിലെ ഗോഗിൾസും ഫേസ് ഷീൽഡും മാറ്റുകയായിരുന്നു.
ജമ്മുകശ്മീരിലെ അനന്ത്നാഗ് സ്വദേശിയാണ് ഡോക്ടർ മജീദ്. ഡോക്ടർ മജീദിന്റെ മാതൃക അഭിനന്ദനാർഹമാണെന്ന് എയിംസ് അധികൃതർ വിശദമാക്കി.