ന്യൂഡൽഹി: വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ എക്പ്രസ് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്ന് അഹമ്മദാബാദിലേക്ക് തിരിച്ചു. 300-ഓളം യാത്രക്കാരുണ്ട്.ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിലുള്ള യാത്രക്കാരാണ് ഇതിൽ കൂടുതലും.കോൺസൽ ജനറൽ സന്ദീപ് ചക്രവർത്തി,ഡെപ്യൂട്ടി കോൺസൽ ജനറൽ ശത്രുഘ്ന്‍ സിൻഹി, കോൺസൽ ജയ്ദീപ് ചൗള എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്..