ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിൻ സർവീസ് വീതം നടത്താൻ തീരുമാനമായി. ആദ്യയാത്ര മറ്റന്നാള്‍ തുടങ്ങും. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുളള ട്രെയിനിന് കേരളത്തില്‍ ഒമ്പത് സ്റ്റോപ്പുകള്‍ ഉണ്ടാകും. ഇന്ന് വൈകിട്ട് നാലിനാണ് ബുക്കിംഗ് തുടങ്ങുക.
അതേസമയം ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്കായുളള ശ്രമിക് ട്രെയിന്‍ 15ന് പുറപ്പെടും. കേരളത്തില്‍ എവിടേക്കാണ് സര്‍വീസ് എന്ന് തീരുമാനിച്ചിട്ടില്ല. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാകും മുന്‍ഗണന. സംസ്ഥാനം ഇതിന് അനുമതി നൽകിയ ശേഷം മുൻഗണന ക്രമം അനുസരിച്ചുള്ള പട്ടിക തയാറാക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. മറ്റന്നാൾ പുറപ്പെടുന്ന ആദ്യ ട്രെയിന്‍ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് എത്തുക.
ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക. കൊങ്കണ്‍ പാത വഴിയാണ് സർവീസുകൾ നടക്കുക. കോട്ട, വഡോദര, വാസൈറോഡ്, പന്‍വേല്‍, രത്‌നഗിരി, സാവന്ത്‌വാഡി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെയാണ് വാഹന യാത്ര.
പ്ലാറ്റ്‌ഫോം ടിക്കറ്റുകളോ ആര്‍.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ യാത്രക്കാര്‍ പാലിക്കണം. കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുമ്പായി ശരീരോഷ്മാവ് പരിശോധിക്കും.
മെയ് 12 മുതലുള്ള ട്രെയിന്‍ സര്‍വീസുകള്‍
1. ഹൗറ - ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
2. ന്യൂഡല്‍ഹി- ഹൗറ(ദിവസേന)- മെയ്13
3. രാജേന്ദ്രനഗര്‍- ന്യൂഡല്‍ഹി(ദിവസേന)-മെയ് 12
4. ന്യൂഡല്‍ഹി- രാജേന്ദ്രനഗര്‍(ദിവസേന)- മെയ്13
5. ന്യൂഡല്‍ഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12
6. ദീബ്രുഗഡ് -ന്യൂഡല്‍ഹി(ദിവസേന)- മെയ്14
7. ന്യൂഡല്‍ഹി- ജമ്മു താവി(ദിവസേന)- മെയ് 12
8. ജമ്മു താവി- ന്യൂഡല്‍ഹി(ദിവസേന)- മെയ് 13
9. ബംഗളൂരു- ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
10. ന്യൂഡല്‍ഹി-ബംഗളൂരു-(ദിവസേന)- മെയ് 14
11. ന്യൂഡല്‍ഹി-തിരുവനന്തപുരം(ചൊവ്വ, ബുധന്‍, ഞായര്‍) - മെയ് 13
12. തിരുവനന്തപുരം-ന്യൂഡല്‍ഹി(ചൊവ്വ,വ്യാഴം,വെള്ളി)- മെയ് 15
13.ന്യൂഡല്‍ഹി- ചെന്നൈ- (ബുധന്‍,വെള്ളി)മെയ്13
14. ചെന്നൈ- ന്യൂഡല്‍ഹി(വെള്ളി,ഞായര്‍)- മെയ്15
15. ന്യൂഡല്‍ഹി -ബിലാസ്പുര്‍-(വ്യാഴം,ശനി)- മെയ് 12
16. ബിലാസ്പൂര്‍-ന്യൂഡല്‍ഹി- (തിങ്കള്‍,വ്യാഴം)- മെയ് 14
17. റാഞ്ചി-ന്യൂഡല്‍ഹി- (വ്യാഴം,ഞായര്‍)- മെയ് 14
18. ന്യൂഡല്‍ഹി-റാഞ്ചി-(ബുധന്‍,ശനി) - മെയ് 12
19. ന്യൂഡല്‍ഹി-മുംബൈ (ദിവസേന)- മെയ് 13
20. മുംബയ് -ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
21. ന്യൂഡല്‍ഹി- അഹമ്മദാബാദ്(ദിവസേന)- മെയ് 13
22. അഹമ്മദാബാദ്-ന്യൂഡല്‍ഹി(ദിവസേന)- മെയ് 12
23. ന്യൂഡല്‍ഹി-അഗര്‍ത്തല(ബുധന്‍)- മെയ് 20
24. അഗര്‍ത്തല- ന്യൂഡല്‍ഹി- (തിങ്കള്‍)- മെയ്18
25. ന്യൂഡല്‍ഹി-ഭുവനേശ്വര്‍(ദിവസേന)- മെയ് 14
26. ഭുവനേശ്വര്‍-ന്യൂഡല്‍ഹി-(ദിവസേന)- മെയ് 13
27. ന്യൂഡല്‍ഹി-മഡ്ഗാവ് -(വെള്ളി,ശനി)- മെയ് 15
28. മഡ്ഗാവ്-ന്യൂഡല്‍ഹി-(തിങ്കള്‍,ഞായര്‍)- മെയ് 17
29. ന്യൂഡല്‍ഹി-സെക്കന്തരാബാദ്-(ഞായര്‍)- മെയ് 17
30. സെക്കന്തരാബാദ്-ന്യൂഡല്‍ഹി-(ബുധന്‍)- മെയ് 20