egg-curry

ലക്നൗ: മുട്ടക്കറി ഉണ്ടാക്കാൻ ഭാര്യ തയ്യാറാകാത്തതിന്റെ ദേഷ്യത്തിൽ മദ്യപാനിയായ യുവാവ് മൂന്നു വയസുകാരനായ മകനെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബലന്ദ്ഷഹറിലാണ് സംഭവം. സുഭാഷ് ബഞ്ചാര എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോൾ ഇയാൾ അവരെ മർദിച്ചു. പിന്നീടാണ് മകനെ ഉപദ്രവിച്ചത്. മർദനത്തിൽ കുട്ടിയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ സുഭാഷ് ഗ്രാമത്തിൽ നിന്ന് കടന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.