തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പതിവ് വാർത്താസമ്മേളനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് നടക്കുന്നതിനാലാണ് വാർത്താസമ്മേളനം റദ്ദാക്കിയത്. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമെന്നും കൂടിക്കാഴ്ച നീളാൻ സാധ്യതയുള്ളതിനാലാണ് വാർത്താസമ്മേളനം റദാക്കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറസ്.