cash

വിതുര:അവധിക്കാല തീർത്ഥ യാത്രയ്ക്കായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിദ്യാർത്ഥികൾ.വിതുര ചേന്നൻപാറയിൽ തട്ടുകട നടത്തുന്ന സന്തോഷിന്റെ മക്കളായ ഗോപികയും ജ്യോതികയുമാണ് തിരുപ്പതിയിൽ പോകാൻ കരുതിയ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു സന്തോഷിന്റെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി.സന്തോഷിന്റെ പിതാവ് സദാശിവന്റെ ക്ഷേമപെൻഷനും സംഭാവന ചെയ്‌തു.