എറണാകുളം: ട്രെയിന്‍ യാത്രക്കാരെ സംസ്ഥാനത്ത് സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ പരിശോധിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. നിരീക്ഷണത്തിന് സൗകര്യമുണ്ടെങ്കിൽ വീടുകളിലേക്ക് അയക്കും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലോ ഹോട്ടലുകളിലോ ആക്കും. രോഗലക്ഷണമുള്ളവരുടെ യാത്ര അനുവദിക്കില്ലെന്നാണ് റയില്‍വെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസ് വീതം നടത്താനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. ആദ്യയാത്ര മറ്റന്നാളാണ്. ബുധന്‍, ചൊവ്വ, ഞായർ ദിവസങ്ങളിൽ സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുളള ട്രെയിൻ തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും കോഴിക്കോട്ടുമാണ് സ്റ്റോപ്പുളളത്. ട്രെയിന്‍ യാത്ര ചെയ്യുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍ ഒരോ സ്റ്റോപ്പുവീതമാണുളളത്.