തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മദ്യവിതരണത്തിന് ടോക്കൺ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യത്തിൽ എല്ലാ വശവും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ. മദ്യം ലഭിക്കാതെ വന്നാൽ ചിലർക്ക് ഭ്രാന്ത് പിടിക്കും. ചിലരുടെ നില അപകടത്തിലാകും. ഓൺലൈൻ വഴി മദ്യം ലഭ്യമാക്കുന്നതടക്കം എല്ലാ സാദ്ധ്യതകളും പരിശോധിക്കും. സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ പറഞ്ഞത് കൊണ്ട് ഉടൻ മദ്യം ലഭ്യമാക്കുമെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.