money-

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം സംസ്ഥാനത്ത് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ആസൂത്രണ ബോർഡിന്റെ വിലയിരുത്തൽ. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ മേയ് മൂന്നു വരെയുള്ള കാലയളവിലെ പരിശോധനാ കണക്കാണിത്. മാർച്ചിൽ മാത്രം 29,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

ഏപ്രിലിൽ പൂർണമായും സാമ്പത്തിക വ്യവസ്ഥ മന്ദഗതിയിലായി. മേയിലിലും ഇതു തന്നെയാണ് സ്ഥിതി.
ദിവസക്കൂലിക്കാരുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും വേതനത്തിൽ മാത്രം 14,000 മുതൽ 15,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തോട്ടവിളകൾ ഉൾപ്പെടെ കാർഷിക മേഖലയിൽ 1570 കോടിയുടെ നഷ്ടമാണ്.. കർഷക തൊഴിലാളികളുടെ വേതന നഷ്ടം 200 കോടിയിലധികമാണ്.