pic

അബുദാബി : കൊവിഡിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ സ്കൂളുകളിലെ ഇ ലേണിംഗ് പഠനം സെപ്തംബർ വരെ തുടർന്നേക്കും. ഇതുസംബന്ധിച്ച് വിവിധ സ്‌കൂൾ പ്രിൻസിപ്പൽമാരോട് വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായം ആരാഞ്ഞു. സ്‌കൂളുകൾ എന്നു തുറക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇലേണിംഗ് തുടരേണ്ടി വന്നാലുള്ള തയ്യാറെടുപ്പുകൾ നടത്താൻ വിവിധ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. ചിലപ്പോൾ ഇ ലേണിംഗ് ഡിസംബർ വരെ നീണ്ടേക്കാമെന്നും സൂചനയുണ്ട്. .എന്നാൽ 9, 10, 11, 12 ക്ലാസുകളിലെ പഠനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കുട്ടികളെ സ്‌കൂളിൽ എത്തിച്ച് പഠനം നടത്താനാകുമോ എന്ന കാര്യം വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഇന്ത്യൻ സിലബസ് പിന്തുടരുന്ന വിവിധ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.