മോസ്‌കോ: മോസ്‌കോയിലെ വടക്കുപടിഞ്ഞാറ് ഒരു വൃദ്ധ സദനത്തിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു. ഒൻപതുപേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിെന്റ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.