supreme-court

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ വിശാല ബെഞ്ച് രൂപീകരിച്ചതിൽ വിശദീകരണവുമായി സുപ്രീംകോടതി. വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്നും മുമ്പും വിശാല ബെഞ്ചുകൾ രൂപീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വിശദീകരണകുറിപ്പിൽ വ്യക്തമാക്കി.29 പേജുള്ള വിശദീകരണകുറിപ്പാണ് സുപ്രീംകോടതി പുറത്തിറക്കിയിരിക്കുന്നത്.

ഭരണഘടനപരമായ വിഷയങ്ങൾ പരിശോധിക്കാനും നീതി ഉറപ്പാക്കാനും വിശാലബെഞ്ച് കേസുകൾ പരിഗണിക്കുന്നതിൽ തെറ്റില്ലെന്നാണ് കോടതി വിശദീകരണം.142ാം അനുഛേദപ്രകാരം വിശാല ബെഞ്ചിലേക്ക് ഭരണഘടനാപരമായ ചോദ്യങ്ങൾ നൽകാം. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള കേസ് മുമ്പ് 11 അംഗ ബെഞ്ച് പരിഗണിച്ചിട്ടുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.