psc

തിരുവനന്തപുരം: പി.എസ്‌.സി ബുള്ളറ്റിനിലെ തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പി.എസ്‌.സി നടപടിയെടുത്തത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി. ഏപ്രിലിലെ ബുള്ളറ്റിനിൽ തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള ചോദ്യം വിവാദത്തിന് ഇടയാക്കിയിരുന്നു. നിസമുദീൻ സമ്മേളനം കൊവിഡ്‌ പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പി.എസ്‌.സി അന്വേഷണം നടത്തും.