-sc

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ 4ജി സ്പീഡ് ഇന്റർനെറ്റ് പുന:സ്ഥാപിക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ആവശ്യം തള്ളിയത്. ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഫ്രീഡം ഫോർ മീഡിയ പ്രൊഫഷണൽ, പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻസ് എന്നീ സംഘനടകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.