തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനം മറ്റന്നാൾ പുലർച്ചെ 12.30ന് തിരുവനന്തപുരത്തെത്തും. ഇന്നലെ റദ്ദാക്കിയ വിമാനമാണ് ദോഹയിൽ നിന്ന് പ്രവാസികളുമായി മറ്റെന്നാളെത്തുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും ലഭിച്ചു. വന്ദേഭാരത് മിഷൻ വഴി തിരുവനന്തപുരത്തെത്തുന്ന ആദ്യ വിമാനമാണിത്.