pic

തിരുവനന്തപുരം: ലോക്ക് ‌ഡൗൺ കാലത്തെ കുട്ടികളുടെ സർഗാത്മകത പങ്കുവയ്ക്കാൻ യു ട്യൂബ് ചാനലുമായി കോട്ടൺഹിൽ ഗവ. എച്ച്‌.എസ്‌.എസ്. ലോക്ക് ഡൗൺ കാലം വിരസമാകാതിരിക്കാൻ വീട്ടിലിരുന്ന് കുട്ടികൾ നടത്തിയ കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് കോട്ടൺഹിൽ ഡിലൈറ്റ്‌സ്‌ എന്ന ചാനൽ. ഡാൻസും പാട്ടും വരയും കഥപറച്ചിലുമായി കുട്ടികൾ യുട്യൂബിൽ തകർക്കുകയാണ്‌. കണക്കിലെ രസകരമായ അവതരണം കൊണ്ടും പാഴ്‌വസ്‌തുക്കൾകൊണ്ട്‌ വിവിധ സാധനങ്ങൾ ഉണ്ടാക്കിയും ചിലർ കഴിവ്‌ തെളിയിച്ചപ്പോൾ വിവിധ ഭക്ഷണവിഭവങ്ങളിലൂടെ വേറിട്ട രുചിക്കൂട്ടൊരുക്കിയാണ് ചിലർ ശ്രദ്ധേയരായത്. സ്കൂളിന്റെ പേരിലുള്ള ചാനൽ ഹിറ്റായതോടെ ലോക്ക്‌ ഡൗൺ കാലത്ത്‌ കൂട്ടുകാരികളുടെ പരിപാടികൾ കണ്ട് ആസ്വദിക്കുന്നവരുടെ എണ്ണവും കൂടി. ഒരു കൂട്ടം അദ്ധ്യാപകരുടെയും പി.ടി.എയുടെയും പ്രേത്സാഹനവും ഇതിന് പിന്നിലുണ്ട്.