vld-1

വെള്ളറട: വെള്ളറട പഞ്ചായത്ത് ഓഫീസ് പടിക്കൽ ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. പഞ്ചായത്തിലെ കൂതാളി വാർഡിൽ ലൈഫ് ഭവനപദ്ധതിയിൽ അഴിമതി ആരോപിച്ചാണ് ഇരുപക്ഷവും ധർണ നടത്തിയത്. ബി.ജെ.പി യുടെ ധർണയ്ക്ക് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ബി. നായർ നേതൃത്വം നൽകി മണ്ഡലം പ്രസിഡന്റ് അനിൽ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, സുരേന്ദ്രൻ, പത്മകുമാർ, പ്രവീൺ, ശ്രീകണ്ഠൻ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ധർണ യൂത്ത് കോൺഗ്രസ് നേതാക്കളായ ശ്യാം, ഷാജി, പഞ്ചായത്ത് അംഗങ്ങളായ രാജ് മോഹൻ, ബാലു തുടങ്ങിയവർ നേതൃത്വം നൽകി.