saudi-

ജിദ്ദ: നിയമലംഘകരായ വിദേശ തൊഴിലാളികളെ കടിഞ്ഞാണിടാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പ് വരത്തുന്നതിനും സൗദിയിൽ സ്വകാര്യമേഖലയിൽ വേതനം മണിക്കൂർ അടിസ്ഥാനത്തിലാക്കുന്നു. സ്വദേശികൾക്ക് കൂടുതൽ തുക കിട്ടുന്നതിനും വേണ്ടിയാണിത്.

സ്വദേശികളായതൊഴിലന്വേഷകർക്ക് പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള സാദ്ധ്യതകളുണ്ടാവും.. ക്രമേണ സ്ഥിരം ജോലിക്കാരനാക്കാൻ പ്രാപ്തരാക്കും. ഇതിലൂടെ കഴിവുകളും വൈദഗ്ധ്യവും വർദ്ധിപ്പിക്കും. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ പുതിയ തൊഴിൽ രീതി സഹായമാകുമെന്നാണ് കണക്ക് കൂട്ടൽ.