വൈദ്യുതി നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അവശ്യ ഘടകമാണ്. വൈദ്യുതോപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. മാത്രമല്ല, അതിലൂടെ നിങ്ങൾക്ക് ചുറ്റും ഉള്ള ആളുകൾക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കുകയും ചെയ്യുന്നു. വൈദ്യുതി ഉപയോഗിക്കുമ്പോൾ വീട്ടിൽ ശീലിക്കേണ്ടതായ ചില നിയമങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും ഉണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. വൈദ്യുതോപകരണങ്ങൾ വൈദ്യുതിയുടെ സുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ ആദ്യം പറയേണ്ടത് വൈദ്യുതോപകരണങ്ങളെ കുറിച്ചാണ്. ഇവ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പഠിച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. ഇതിനായി എടുക്കേണ്ട സുരക്ഷാ മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങൾ വാങ്ങുന്ന വൈദ്യുതോപകരണങ്ങൾ ഏതെങ്കിലും അംഗീകൃത ഉപഭോക്തൃ ലാബോറട്ടറിയിൽ അല്ലെങ്കിൽ അണ്ടർറൈറ്റേഴ്‌സ് ലാബോറട്ടറിയിൽ പരിശോധിച്ച് അംഗീകാരം നേടിയതാണെന്ന് ഉറപ്പുവരുത്തുക. വെള്ളം വരുന്ന ബാത്ത്ടബ്ബ്, പൂൾ, സിങ്ക്, പൈപ്പ് എന്നിവയുടെ അടുത്ത് വൈദ്യുതോപകരണങ്ങൾ വയ്ക്കരുത്. ഉപയോഗിക്കാത്ത വൈദ്യുതോപകരണങ്ങളുടെയും വൃത്തിയാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതോപകരണങ്ങളുടെയും പ്ലഗ്ഗ് ഊരിവയ്ക്കുക.
കൂടാതെ, കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും അടുത്ത് നിന്ന് പ്ലഗ്ഗ് കോർഡുകൾ മാറ്റി വയ്ക്കുക. വൈദ്യുതോപകരണം എങ്ങിനെ ഉപയോഗിക്കണം എന്ന് പഠിച്ചതിനുശേഷം മാത്രം പ്രവർത്തിപ്പിക്കുക. ഉപകരണം നന്നാക്കുവാൻ അറിയില്ലെങ്കിൽ ചെയ്യാതിരിക്കുക. വെള്ളത്തിൽ നിന്നുകൊണ്ടോ, കൈയ്യിൽ നനവുള്ളപ്പോഴോ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. ചൂട് എമിറ്റ് ചെയ്യുന്ന ടിവി, ക്ളോക്ക്, കമ്പ്യൂട്ടർ മോണിറ്റർ, എന്നിവ വായൂസഞ്ചാരത്തിനും തണുപ്പിൽ നിന്നും കുറച്ച് ഇഞ്ച് അകലെ വേണം വയ്ക്കുവാൻ. കളിപ്പാട്ടങ്ങൾ, തുണികൾ എന്നിങ്ങനെ എളുപ്പം കത്തിപ്പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ചൂടുള്ള ഉപകരണങ്ങളുടെ പുറത്ത് വയ്ക്കരുത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പുല്ലുവെട്ടി യന്ത്രം പുല്ലിൽ നനവില്ലാത്തപ്പോൾ മാത്രം ഉപയോഗിക്കുക. കൂടാതെ, കാലുകൾ മൂടുന്ന ഷൂസ് ധരിക്കാനും മറക്കരുത്. ഗ്യാസിന്റെ ഗന്ധം വന്നതായി തോന്നിയാൽ ഒരു സ്വിച്ചുകളിലും തൊടരുത്. തൊട്ടാൽ തീപ്പൊരി ഉണ്ടാകുകയും, അത് വലിയ തീപിടുത്തത്തിലേക്ക് നയിക്കുകയും ചെയ്യും.
ഓഫ് ചെയ്തു വച്ചിരിക്കുന്ന വൈദ്യുതോപകരണത്തിൽ പ്ലഗ്ഗ് ഊരാത്ത പക്ഷം വൈദ്യതി പ്രവഹിക്കുന്നുണ്ടാകും. ഇതാണ് വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ. പ്ലഗ്ഗ് പോയിന്റുകൾ അഥവാ ഔട്ട്ലറ്റുകൾ ഓരോ കോർഡും അതാത് പ്ലഗ്ഗ് പോയിന്റിൽ തന്നെ ഉറപ്പിക്കണം. എന്നാൽ, ഇവ ചിലപ്പോഴൊക്കെ അഗ്നിബാധയ്ക്കും കാരണമാകാറുണ്ട്. ഔട്ട്ലറ്റുകൾ സുരക്ഷിതമായിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
വൈദ്യുതോപകരണം പ്ലഗ്ഗിൽ കുത്തുന്നതിന് മുൻപായി നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക. ഉപയോഗിക്കാത്ത ഔട്ട്ലറ്റുകൾ ഉറപ്പുള്ള പ്ളേറ്റ് കൊണ്ട് മൂടിവയ്ക്കുക. ഒരു ഔട്ട്ലറ്റിൽ ഒരേസമയം ഒരു ഹൈ വോൾട്ടേജ് ഉപകരണം മാത്രം ബന്ധിപ്പിക്കുക. ഒരുപാട് കോർഡുകളും കുത്തി ഔട്ട്ലറ്റുകൾക്ക് അധികഭാരം നൽകാതിരിക്കുക. ഗ്രൗണ്ട് ഫോൾട്ട് സർക്യൂട്ട് ഇന്ററപ്റ്റർ (ജി.എഫ്.സി.ഐ) സേഫ്റ്റി ഔട്ട്ലറ്റുകൾ അപകടസാധ്യതയുള്ള സ്ഥലങ്ങളായ കുളിമുറികൾ, അടുക്കള, ഇടുങ്ങിയ ഇടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാതിരിക്കുക.