manu-abhisekh

ന്യൂഡൽഹി: കോൺഗ്രസ് വക്താവും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌‌വി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കവേയാണ് ചർച്ച.

അടുത്തിടെ ആർ.എസ്.എസ് അനുകൂല പ്രസ്താവന നടത്തിയ മനു അഭിഷേക് സിംഗ്‌‌വി ബി.ജെ.പിയിൽ ചേരും എന്നാണ് ഏറ്റവും പുതിയ പ്രചാരണം. ആർ.എസ്.എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് താൻ യോജിക്കുന്നില്ല എന്നാണ് സിംഗ്‌‌വി ട്വിറ്ററിൽ കുറിച്ചത്. ആർ.എസ്.എസിനെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു.

ഇതിനിടെ അമിത് ഷായുമായി നടത്തിയ ചർച്ചകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. സിംഗ്‌‌വിയും ചില നേതാക്കളും കോൺഗ്രസ് വിടും എന്നാണ് പ്രചാരണം. ബി.ജെ.പിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന നേതാവാണ് സിംഗ്‌‌വി. എന്നാൽ, സിംഗ്‌‌വി ബി.ജെ.പിയിൽ ചേരുമെന്നുളള പ്രചാരണം കോൺഗ്രസ് നേതൃത്വം തള്ളി.