ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട് കേന്ദ്രസർക്കാർ തള്ളി. ശമ്പളത്തില്‍ 30 ശതമാനം കുറവ് വരുത്താന്‍ ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചത്. വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നതെന്ന വാർത്തകൾ പുറത്തുവന്നത്.
ഗ്രൂപ്പ് ഡി, കോണ്‍ട്രാക്ട് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്കക്കില്ല എന്നും തത്ക്കാലം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉദ്ദശ്യമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ധനമന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.