മുടപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി മംഗലപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി അസി .സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മംഗലപുരം ലോക്കൽ സെക്രട്ടറി സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കോരണി ബിജു , ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം എസ്.വിജയദാസ് തുടങ്ങിയവർ സംസാരിച്ചു.കഠിനംകുളം സെന്റ് സേവിയേഴ്സ് കോളേജ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി.ടൈറ്റസ് ഉദ്ഘാടനം ചെയ്തു.