തിരുവനന്തപുരം: വ്യാപാരികൾ ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി ഫിക്‌സഡ് ചാർജ് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചപ്പോൾ ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈദ്യുതി ബോർഡ് നൽകുന്ന ബില്ലിൽ ഫിക്സഡ് ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മൂന്ന് മാസത്തെ ബിൽ തുക അടയ്ക്കാൻ ഒരു വർഷത്തെ സാവകാശം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത്, നേതാക്കളായ ടി.എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, എം. നസീർ തുടങ്ങിയവർ ആവശ്യപ്പെട്ടു.