തിരുവനന്തപുരം: സംസ്ഥാനം നൽകാത്ത പാസ് ഇല്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ പെർമിറ്റ് അനുവദിക്കരുതെന്ന് സംസ്ഥാന ഡി.ജി.പിമാർക്ക് കേരളം കത്ത് കൈമാറി. കേരളാ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയാണ് കത്ത് നൽകിയത്. അതിർത്തി ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കത്ത്.
ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾ കേരളത്തിലേക്കുള്ള യാത്രക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കേരളത്തിലെ പാസ് അവർക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. തമിഴ്നാട്, കർണാടക ഡി.ജി.പിമാർക്ക് പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന അതിർത്തിക്ക് രണ്ട് കിലോമീറ്റർ മുമ്പായി മിനി ചെക്പോസ്റ്റുകൾ സ്ഥാപിക്കണം. ഇവിടെവച്ച് യാത്രക്കാർക്ക് പാസും പെർമിറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ അതിർത്തി കടത്തിവിടാവൂ എന്നാണ് കത്തിൽ പറയുന്നത്.