go

പട്ന: ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ ബിഹാറിൽ 17 പശുക്കൾ ചത്തു. ജെഹാനബാദിലെ ശ്രീകൃഷ്ണ ഗോശാലയിലാണ് പശുക്കൾ ചത്തത്. 106 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ ഗോശാല പൊതുജനങ്ങളുടെ സംഭാവന ഉൾപ്പെടെയുള്ള വരുമാനം കൊണ്ടാണ് മുന്നാട്ടുപോകുന്നത്. അലഞ്ഞു തിരിയുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ പശുക്കളാണ് ഇവിടെ സംരക്ഷിക്കുന്നതിലധികവും. ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ കാലിത്തീറ്റ അടക്കമുള്ളവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.


ഗോശാല ഒരു അർദ്ധ സർക്കാർ സ്ഥാപനമായതിനാൽ സബ് ഡിവിഷണൽ ഓഫിസറാണ് ഇതിന്റെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ. അതുകൊണ്ടുതെന്ന മൃഗ സംരക്ഷണ വകുപ്പ് ആവശ്യമായ കാലിത്തീറ്റ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഗോശാലയിൽ പശുക്കൾ ചത്തത് പട്ടിണി കൊണ്ടല്ലെന്നും പ്രായാധിക്യവും രോഗവും മൂലമാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.