ksu

കാഞ്ഞാണി: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മനക്കൊടി നടുമുറി സ്റ്റുഡന്റ്സ് റോഡിൽ അറയ്ക്കൽ ഫ്രാൻസിസിന്റെ മകൻ പ്രിൻസാണ് (29) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. അമല ആശുപത്രിയിൽ നഴ്സായ സഹോദരി അഞ്ജു അൽജോയെ ജോലിക്ക് കൊണ്ടാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. പടിഞ്ഞാറെക്കോട്ട ചുങ്കത്തിനടുത്ത് റോഡിൽ സ്കൂട്ടറടക്കം വീണ് കിടക്കുന്നതുകണ്ട് സമീപത്തെ വീട്ടുകാരാണ് പൊലീസിലും ആക്ട്സ് പ്രവർത്തകരെയും അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. അമ്മ: ഓമന.