കാട്ടാക്കട:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പൂവച്ചൽ ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ചെണ്ടകൊട്ട് സമരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.എസ്.ലിജു സാമുവൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയ കുമാർ,മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിളപ്പിൽ സജി,എൽ.രാജേന്ദ്രൻ,എ.സുകുമാരൻ നായർ എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് നേതാക്കളായ റിജു വർഗീസ്,പൂവച്ചൽ ഷാൻ,അനിൽ കുമാർ,സജീർ,യു.ബി.അജിലാഷ്,സജു,ആർ.റെജി.റിനു വർഗീസ് എന്നിവർ നേതൃത്വം നൽകി.