വിൻസെന്റ്

തിരുവനന്തപുരം : മുടവൻമുഗർ കേശവദേവ് റോഡിൽ മണിമംഗൾ വീട്ടിൽ എസ്. വിൻസെന്റ് (64) നിര്യാതനായി. ഭാര്യ: കെ. ലതാകുമാരി. മകൻ: പരേതനായ അനൂപ് വിൻസെന്റ്. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 7ന്.

രാജശേഖരൻ

നേമം : ശാന്തിവിള എ.കെ.എൻ റോഡ് പ്രിയാനിവാസിൽ രാജശേഖരൻ എൻ.(62, രത്‌നകലാ ഗ്യാസ് ഏജൻസ്, മരുതൻകുഴി) നിര്യാതനായി. ഭാര്യ: ഗീതകുമാരി എം.എസ്. (പദ്മനാഭ സ്വാമി ക്ഷേത്രം). മക്കൾ: രാഗി രാജൻ, രാഹുൽ (മസ്കറ്റ്). മരുമകൻ: ആർ. ശരത് (ദുബായ്).

ശാന്തകുമാരി​

നേമം : പെരുനി​ച്ചൽ, പത്മവി​ലാസത്തി​ൽ പരേതനായ പുഷ്കരൻ നായരുടെ ഭാര്യ ശാന്തകുമാരി​ പി​. (67) നിര്യാതയായി. മക്കൾ: ലേഖ പി.എസ്, ഷീബ പി.എസ്. മരുമക്കൾ: മോഹനചന്ദ്രൻനായർ, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.

ശ്രീമതിഅമ്മ

മരുതന്നൂർ : ചായ്ക്കോട്ടുകോണം ചെറുവള്ളി ശ്രീവിഹാറിൽ എ. ശ്രീമതിഅമ്മ (82) ആറയൂർ ലക്ഷ്മിനാഥിൽ നിര്യാതയായി. മകൾ: എസ്. ശ്രീദേവി (ലക്ഷ്മിനാഥ് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഉദിയൻകുളങ്ങര). മരുമകൻ: ബി. ശ്രീകുമാർ (മുൻ ചെങ്കൽ പഞ്ചായത്ത് അംഗവും മുൻ എൽ.സി സെക്രട്ടറിയും) സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.