തിരുവനന്തപുരം: ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രത്തിൽ മഴവെള്ളം കയറാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞദിവസം മഴയിൽ ക്ഷേത്രത്തിലേക്ക് വലിയ തോതിൽ മഴവെള്ളമെത്തിയിരുന്നു. സമീപത്തെ ഓടയിലൂടെ വെള്ളം ഒഴുകാത്തതാണ് ഇതിനു കാരണം. നഗരസഭാ അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയറുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അസിസ്റ്റൻഡ് എൻജിനിയർ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ എം.എൽ.എ ഫണ്ട് അനുവദിക്കുമെന്നും ശിവകുമാർ അറിയിച്ചു.