തിരുവനന്തപുരം:കൊവി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ടർ​ന്ന് ദു​രി​ത​ത്തി​ലാ​യ കർ​ഷ​കർ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ​ക്കും പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യി​ലെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​കൾ​ക്കും സാ​മ്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇന്ന് ജി​ല്ല​യി​ലെ സർ​ക്കാർ ഓ​ഫീ​സു​കൾ​ക്കു​മുന്നിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​മെ​ന്ന് ഡി.സി.സി പ്ര​സി​ഡന്റ് നെ​യ്യാ​റ്റിൻ​ക​ര സ​നൽ അ​റി​യി​ച്ചു. ന​ന്തൻ​കോട് സ്വ​രാ​ജ് ഭ​വ​നു​മു​മ്പിൽ കെ.പി.സി.സി പ്ര​സി​ഡന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്രൻ ഉദ്ഘാടനം ചെയ്യും. പേ​രൂർ​ക്ക​ട ജം​ഗ്ഷ​നി​ലെ കു​ട​പ്പ​ന​ക്കു​ന്ന് വി​ല്ലേ​ജ് ഒാ​ഫീ​സി​നു​മുന്നിൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, തൈ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​മ്പിൽ എ.ഐ.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി കെ.സി.വേ​ണുഗോ​പാൽ, വെ​ട്ടു​കാ​ട് ഫി​ഷ​റീ​സ് ഓ​ഫീ​സി​നു​മുന്നിൽ എം.എം.ഹ​സൻ, പി​ര​പ്പൻ​കോ​ട് മാ​ണി​ക്കൽ വി​ല്ലേ​ജ് ഒാ​ഫീ​സി​നു ​മുന്നിൽ അ​ടൂർ പ്ര​കാ​ശ് എം.പി, സി.പി.ടിയി​ലെ പേ​രൂർ​ക്ക​ട വി​ല്ലേജോ​ഫീ​സി​നു ​മുന്നിൽ കെ.മു​ര​ളീ​ധ​രൻ എം.പി, വ​ട്ടി​യൂർ​ക്കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നിൽ ത​മ്പാ​നൂർ ര​വി, നെ​ടു​മ​ങ്ങാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നിൽ പാ​ലോ​ട് ര​വി, വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നിൽ വി.എ​സ്.ശി​വ​കു​മാർ എം.എൽ.എ, കാ​ഞ്ഞി​രം​കു​ളം വി​ല്ലേ​ജാ​ഫീ​സി​നു​മുന്നിൽ എം.വിൻ​സന്റ് എം.എൽ.എ, വി​തു​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മുന്നിൽ കെ.എ​സ്. ശ​ബ​രീ​നാ​ഥൻ എം.എൽ.എ, വെൺ​പാ​ല​വ​ട്ടം ന​ഗ​ര​സ​ഭ സോ​ണൽ ഓ​ഫീ​സി​നു​മുന്നിൽ മൺ​വി​ള രാ​ധാ​കൃ​ഷ്ണൻ, പ​ബ്ലി​ക് ഓ​ഫീ​സി​നു​മുന്നിൽ റ്റി. ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ക​മ​ലേ​ശ്വ​രം ഫി​ഷ​റീ​സ് ഓ​ഫീ​സി​നു​മുന്നിൽ മ​ണ​ക്കാ​ട് സരേ​ഷ്, ക​രു​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മുന്നിൽ ക​ര​കു​ളം കൃ​ഷ്ണ​പി​ള​ള, നെ​ട്ട​യം ന​ഗ​ര​സ​ഭ സോ​ണൽ ഓ​ഫീ​സി​നു​മുന്നിൽ കെ.മോ​ഹൻ​കു​മാർ എ​ന്നി​വർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.