പാറശാല:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കുളത്തുർ പഞ്ചായത്തിലെ പൊഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും ആദരവുമായി ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റി ഭാരവാഹികളെത്തി.ആശുപത്രി സൂപ്രണ്ട് ഡോ.സാബു,ഡോ.ജയിൻ എന്നിവരെ ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ആദരിച്ചു.ആശാ പ്രവർത്തകർക്കായി മാസ്കുകൾ,സാനിറ്ററെസ്റ്റർ,ഗ്ലൗസ്, സോപ്പ് എന്നിവ ജില്ലാ പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ,വൈസ് പ്രസിഡന്റ് ടങ്സ്റ്റൺ സി.സാബു,വാർഡ് മെമ്പർ പൊഴിയൂർ ജോൺസൻ,ആശാ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.രതീഷ് കുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സന്തോഷ് രാജ് എന്നിവർ സംസാരിച്ചു.