minister
മന്ത്രി കെ.കെ.ശൈലജയുമായി കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ വീഡികോൺഫറൻസിൽ സംസാരിക്കുന്നു.

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കർണാടക ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കർണാടകത്തെ അപേക്ഷിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്നും അതിൻെറ ഗുണഫലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒറ്റക്കെട്ടായ പ്രവ‌ർത്തനഫലമാണിതെന്ന് മന്ത്രി കെ.കെ.ശൈലജ മറുപടിയായി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ, പരിശോധനകൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.