തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2059 പേർക്കെതിരെ കേസെടുത്തു. 2294 പേരെ അറസ്റ്റ് ചെയ്തു. 1144 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1447 കേസുകളാണ് രജിസ്റ്റർ ചെയ്തത്.