മലയിൻകീഴ് :മാറനല്ലൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഊരൂട്ടമ്പലം പൊതുമാർക്കറ്റിൽ നിന്ന് മാസങ്ങളോളം പഴക്കമുള്ള 20 കിലോ ചൂര മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൽസ്യം പതിവായി ചിലർ വിറ്റഴിക്കാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മാറനല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിൽ എത്തി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.വീണ്ടും ഇത്തരത്തിലുള്ള മൽസ്യം വില്പന നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.പിടിച്ചെടുത്ത മത്സ്യം കുഴിച്ചുമൂടി.