തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികൾക്കുള്ള ഡിജിറ്റൽ പാസ് വിതരണം ഇന്നലെ പുനരാരംഭിച്ചു. പരിധിയിൽ കവിഞ്ഞ് ആളുകൾ എത്തിയതോടെ വെള്ളിയാഴ്ചയാണ് പാസ് വിതരണം നിറുത്തിവച്ചത്. covid19jagratha.kerala.nic.in എന്ന വെബ് സൈറ്റിൽ രജിസ‌്റ്റർ ചെയ്യുന്നവർക്ക് മുൻഗണന അനുസരിച്ച് ഇപ്പോൾ പാസുകൾ അനുവദിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.